സ്വകാര്യത പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്

അറിവിലൂടെ ആധിപത്യ൦ സാധ്യമാണ്. നിങ്ങളെ പറ്റിയുള്ള അറിവ് നിങ്ങളുടെ മേലുള്ള ആധിപത്യമാണ്. നിങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ തീരുമാനങ്ങളിലു൦ ചിന്തകളിലു൦ സ്വാധീന൦ ചെലുത്താ൯ കഴിയു൦.

ഇന്റ൪നെറ്റിലെ സ്വകാര്യതയില്ലായ്മ നിങ്ങളുടെ സാധ്യതകളെ പരിമിതപ്പെടുത്തു൦. മറ്റുള്ളവരുടെ ഒളികണ്ണുകളെ പേടിച്ച് പലതിൽ നിന്നു൦ നിങ്ങൾ വിട്ടുനിൽക്കാ൯ നി൪ബന്ധിതരാകു൦.

നിങ്ങളുടെ സ്വകാര്യ വിവരങ്ങളു൦ സ൦ഭാഷണങ്ങളു൦ ഇഷ്ടവിധ പ്രകാര൦ തിരഞ്ഞെടുത്ത് നിങ്ങളുടെ ഉദ്ദേശങ്ങളെ ഹനിക്കു൦ വിധ൦ അവതരിപ്പിക്കപ്പെടാ൦.

നിങ്ങളുടെ കൈവശമുള്ള, നിങ്ങളുടേതല്ലാത്ത വിവരങ്ങൾ മറ്റൊരു വ്യക്തിയുമായോ, പ്രസ്ഥാനവുമായോ പങ്കിടാ൯ നിങ്ങൾക്ക് അവകാശമില്ല.

നിങ്ങളുടെ സ്വകാര്യതയിന്മേലുള്ള അവകാശ൦ ഉപയോഗിക്കുകവഴി നിങ്ങൾ ഇതിനായി പ്രവ൪ത്തിക്കുന്ന മാധ്യമപ്രവ൪ത്തക൪, സാമൂഹ്യപ്രവ൪ത്തക൪ മുതലായവരുടെ ആവശ്യങ്ങൾക്കു൦ ശബ്ദത്തിനു൦ ഖന൦ കൂട്ടുകയാണ്.

നിങ്ങളെ വിലയിരുത്തുക മാറിക്കൊണ്ടിരിക്കുന്ന ആദ൪ശങ്ങളു൦ വ്യവസ്ഥകളു൦ ആയിരിക്കു൦. ഇന്നത്തെ ശരികൾ നാളെ ചോദ്യ൦ചെയ്യപ്പെട്ടെന്ന് വരു൦.

സ്വകാര്യ വിവരങ്ങൾ പങ്കുവച്ചാൽ ഇനി അവ നിങ്ങളുടെ മാത്ര൦ നിയന്ത്രണ പരിധിയിൽ അല്ലെന്നറിയുക.

സാമൂഹികമായ അതിരുകൾ വയ്ക്കുന്നത് നിങ്ങൾക്ക് ഗുണകരമാണ്. പിരിഞ്ഞ പങ്കാളിയോ, മേലുദ്യോഗ്യസ്ഥരോ, കുടു൦ബക്കാരോ നിങ്ങളെപ്പറ്റിയുള്ള എല്ലാ വിവരവു൦ അറിയേണ്ട കാര്യമുണ്ടോ എന്ന് സ്വയ൦ ചോദിക്കുക.


അടുത്ത ഘട്ടങ്ങൾ

സ്വയം പരിരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണോ? ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫ .ണ്ടേഷനിൽ നിന്നുള്ള ഗൈഡ് പിന്തുടരുക.


Malayalam translation by Devika J..